Electon 2021 : ആലുവക്കാർ പറയുന്നു ..വിളിച്ചാൽ വിളിപ്പുറത്ത് വരുന്ന അൻവർ സാദത്ത് | Oneindia Malayalam

2021-03-30 1

kerala assembly election 2021: Political history of Aluva assembly constituency
പെരിയാറിന്റെ ഇരുപുറവുമായി കിടക്കുന്ന ആലുവ നിയമസഭ മണ്ഡലത്തിലാണ് ഞാനിന്നുള്ളത്. പെരിയാറിന്റെ തെക്കും വടക്കുമായി കിടക്കുന്ന മണ്ഡലത്തില്‍ വടക്കന്‍ മേഖലയിലാണ് വോട്ടര്‍മാര്‍ അധികമുള്ളത്. കൂടുതലും കാര്‍ഷിക സംസ്‌കാരമുള്ള മേഖല. പുഴയുടെ തെക്കാകട്ടെ മറ്റൊരു സ്വഭാവമാണ് വോട്ടര്‍മാര്‍ക്ക്. ചരിത്രം പരിശോധിച്ചാല്‍ കോണ്‍ഗ്രസിന് എറണാകുളത്ത് സുരക്ഷിതമായൊരു മണ്ഡലം എന്ന് അവകാശപ്പെടാനുണ്ടെങ്കില്‍ അത് ആലുവയാണ്. കേരളത്തില്‍ തന്നെ കോണ്‍ഗ്രസിന്റെ അതിശക്തമായ കോട്ടയാണിത്. ഒരിക്കല്‍ മാത്രമാണ് ആലുവയില്‍ കോണ്‍ഗ്രസ് അട്ടിമറിക്കപ്പെട്ടിട്ടുള്ളത്. ഇത്തവണയും മണ്ഡലം കൈവിടില്ലെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി.കോണ്‍ഗ്രസിന്റെ അന്‍വര്‍ സാദത്താണ് നിലവില്‍ ആലുവയില്‍ നിന്നുള്ള എംഎല്‍എ. ഇത്തവണയും ജയിച്ച് കയറനാവുമെന്ന് സാദത്ത് പ്രതീക്ഷിക്കുന്നു

Videos similaires